ട്രോളോട് ട്രോൾ; ആ വീഡിയോ സോഷ്യൽമീഡിയയിൽ വൈറൽ

തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ കിണറ്റിലിറങ്ങിയ അഴീക്കോട് മണ്ഡലത്തിലെ ഇടത് സ്ഥാനാർഥി എം.വി.നികേഷ്‌കുമാറിനെ പരിഹസിച്ച് ട്രോൾ പ്രവാഹം. സോഷ്യൽ മീഡിയയിലെ ഇന്നത്തെ ചർച്ചാവിഷയം ഈ കിണറ്റിലിറങ്ങൽ തന്നെ.രാവിലെ വീഡിയോ പോസ്റ്റ് ചെയ്തതു മുതൽ തന്നെ പരിഹസിച്ചും അഭിനന്ദിച്ചും നിരവധി കമന്റുകൾ വന്നിരുന്നു.എല്ലാ കിണറ്റിലും ഇറങ്ങി വെള്ളം പരിശോധിക്കുമോ,തൊട്ടിയും കയറും ഉള്ളപ്പോൾ പിന്നെ കിണറ്റിലിറങ്ങുന്നത് മണ്ടത്തരമല്ലേ എന്ന് തുടങ്ങി ഓവറാക്കി ചളമാക്കല്ലേ സഖാവേ എന്ന് വരെ കമന്റുകൾ പ്രത്യക്ഷപ്പെട്ടു. തൊട്ടുപിന്നാലെ സംഗതി ട്രോളന്മാരും ഏറ്റെടുത്തു.തൊട്ടിയും കയറുമുള്ള കിണറ്റിലിറങ്ങി അതേ തൊട്ടി കൊണ്ട് വെള്ളം കോരിയ ആദ്യത്തെ ആൾ എന്ന രീതിയിലാണ് ട്രോളുകൾ.
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News