പക്ഷിപ്പനി: കേരളത്തില്‍ ജാഗ്രതാ നിര്‍ദേശം.

കര്‍ണ്ണാടകത്തില്‍ പക്ഷിപ്പനി റിപ്പോര്‍ട്ട് ചെയ്യപ്പെട്ട സാഹചര്യത്തില്‍ മൃഗസംരക്ഷണ വകുപ്പ് കേരളത്തില്‍ ജാഗ്രതാ നിര്‍ദേശം നല്കി. കാസര്‍കോട്,വയനാട്, കണ്ണൂര്‍ ജില്ലകളില്‍ അതിജാഗ്രതാ നിര്‍ദേശമാണ് നല്‍കിയിരിക്കുന്നത്.

എല്ലാ അതിര്‍ത്തി ചെക്ക് പോസ്ററുകളിലും പരിശോധനയും നിരീക്ഷണവും കര്‍ശനമാക്കുവാനും വകുപ്പ് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇതിനായി പ്രത്യേക സംവിധാനം തന്നെ ഒരുക്കിയിട്ടുണ്ട്. ഇതിനായി ആരോഗ്യവകുപ്പിന്റേയും വനം വകുപ്പിന്റേയും സഹായം അരോഗ്യവകുപ്പ് അധികൃതര്‍ തേടിയിട്ടുണ്ട്.
അസ്വാഭാവികമായി പക്ഷികള്‍ ചാവുകയോ, രോഗാവസ്ഥയില്‍ എത്തുകയോ ചെയ്താല്‍ ജനങ്ങള്‍ ഉടനടി മൃഗസംരക്ഷണ വകുപ്പിനെ അറിയിക്കണം. 2014 ല്‍ വ്യാപകമായി പക്ഷിപ്പനി വന്ന് കേരളത്തില്‍ കോടിക്കണക്കിന് രൂപയുടെ നഷ്ടമാണ് സംഭവിച്ചത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top