Advertisement

ഹിരോഷിമ അണുബോബ് ആക്രമണത്തിൽ മാപ്പുപറയില്ല; ഒബാമ

May 23, 2016
Google News 1 minute Read

ഹിരോഷിമ അണുബോബ് ആക്രമണത്തിൽ മാപ്പുപറയില്ലെന്ന് അമേരിക്കൻ പ്രസിഡന്റ് ബരാക് ഒബാമ. രണ്ടാം ലോക മഹായുദ്ധത്തിനിടെയാണ് അമേരിക്ക ജപ്പാനിൽ അണുബോംബ് ആക്രമണം നടത്തിയത്.

ഈ ആഴ്ച ജപ്പാൻ സന്ദർശിക്കാനിരിക്കെയാണ് ഒബാമ ജപ്പാനിലെ ഒരു ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലൂടെ മാപ്പുപറയില്ലെന്ന് അറിയിച്ചത്. മാപ്പ് പറയേണ്ട കാര്യമുണ്ടെന്ന് തോനുന്നില്ല. യുദ്ധത്തിനിടയിൽ നേതാക്കൾ എല്ലാ തരത്തിലുള്ള തീരുമാനങ്ങളുമെടുക്കും എന്നും ഒബാമ പറഞ്ഞു.

ഏഴര വർഷം പ്രസിഡന്റായി ഇരുന്ന അനുഭവത്തിൽ പറയുകയാാണെന്നും യുദ്ധ സമയത്ത് പലപ്പോഴും കടുത്ത തീരുമാനങ്ങൾ എടുക്കേണ്ടി വരും.
ഒബാമ പറഞ്ഞു. ഹിരോഷിമാ നഗസാക്കി യുദ്ധം കഴിഞ്ഞ് 71 വർഷം കഴിഞ്ഞു. എന്നാൽ ഇതാദ്യമാണ് ഒരു അമേരിക്കൻ പ്രസിഡന്റ് ജപ്പാൻ സന്ദർശിക്കുന്നത്.

1945 ആഗസ്റ്റ് ആറിനാണ് അമേരിക്ക ജപ്പാനിലെ ഹിരോഷിമയിൽ അണുബോംബ് വർഷിച്ചത്. ലോകത്തിലെ തന്നെ ആദ്യ അണുബോംബ് ആക്രമണമായിരുന്നു ഇത്. രണ്ടര ലക്ഷത്തോളം പേർ കൊല്ലപ്പെട്ട ആക്രമണത്തിൽ ജീവിച്ചിരുന്നവർ ആണവവികിരണത്തിന്റെ അനന്തരഫലം അനുഭവിച്ച് നരക തചുല്യമായാണ് മരിച്ചത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here