ഒളിമ്പിക്‌സിൽ ചരിത്ര നേട്ടവുമായി ഫെൽപ്‌സ്, ഇത് 22ആം സ്വർണ്ണം

റിയോയിൽനിന്ന് ഫെൽപ്‌സ് നാലാം സ്വർണ്ണവും സ്വന്തമാക്കി. നീന്തൽക്കുളത്തിൽ നിന്ന് ഒരിക്കൽക്കൂടി ഫെൽപ്‌സ് സ്വർണ്ണം സ്വന്തമാക്കിയതോടെ ഒളിമ്പിക്‌സ് ചരിത്രത്തിൽ ഫെൽപ്‌സിന്റെ സ്വർണ്ണ നേട്ടം 22 ആയി.

200 മീറ്റർ വ്യക്തിഗത മെഡ്‌ലേ ഇനത്തിലാണ് മൈക്കൽ ഫെൽപ്‌സ് ഇന്ന് സ്വർണം നേടിയത്. നേരത്തെ നാല് ഗൂണം നൂറ് മീറ്റർ ഫ്രീസ്‌റ്റൈൽ റിലേ, 200 മീറ്റർ ബട്ടർഫ്‌ളൈ, നാല് ഗുണം 200 മീറ്റർ ഫ്രീസ്‌റ്റൈൽ റിലേ എന്നീ ഇനങ്ങളിലും മൈക്കൽ ഫെൽപ്‌സ് സ്വർണം നേടിയിരുന്നു. ഇനി 100 മീറ്റർ ബട്ടർഫ്‌ളൈ ഉൾപ്പടെയുള്ള രണ്ട് ഇനങ്ങളിൽ കൂടി മൈക്കൽ ഫെൽപ്‌സ് മൽസരിക്കുന്നുണ്ട്.

ഇന്ന് വ്യക്തിഗത ഇനത്തിൽ ഏറ്റവുമധികം സ്വർണ്ണം എന്ന ഇതിഹാസ നേട്ടം സ്വമന്തമാക്കിയ ഫെൽപ്‌സിന്റെ ആദ്യ ഒളിമ്പിക്‌സ് മത്സരം 2000ൽ ആയിരുന്നു. അന്ന് ഒരു മെഡൽപോലും നേടാൻ അദ്ദേഹത്തിനായില്ല. എന്നാൽ 2004 ഏഥൻസ് ഒളിമ്പിക്‌സിൽ 19ആം വയസ്സിൽ ആറ് സ്വർണ്ണം നേടിയാണ് ഫെൽപ്‌സ് ഒളിമ്പിക്‌സിലെ സ്വർണ്ണ വേട്ട ആരംഭിക്കുന്നത്.

2008ൽ ആകട്ടെ ബീജിങിൽവെച്ച് ഫെൽപ്‌സ് കൊയ്‌തത് എട്ട് സ്വർണ്ണ മെഡലുകൾ. 20012 ൽ ലണ്ടനിലും ഇതാ ഇപ്പോൾ റിയോയിലും നാല് മെഡലുകൾ. എന്നാൽ റിയോയിലെ ഫെൽപ്‌സിന്റെ മത്സരങ്ങൾ തീർന്നിട്ടില്ല. ഇനിയും രണ്ട് മത്സരങ്ങൾ ഫഎൽപ്‌സിന് ബാക്കിയുണ്ട്.

മൈക്കൽ ഫെൽപ്‌സിന്റെ ഒളിമ്പിക്‌സ് നേട്ടങ്ങൾ

  • 2000 – സിഡ്‌നി – മെഡൽ നേടാനായില്ല
  • 2004 – ഏഥൻസ് – 6 സ്വർണ്ണം
  • 2008 – ബീജിങ് – 8 സ്വർണ്ണം
  • 2012 – ലണ്ടൻ – 4 സ്വർണ്ണം
  • 2016 – റിയോ – ഇതുവരെ നാല് സ്വർണ്ണം

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top