ഒളിമ്പിക്സിലെ പെൺ പോരാളികൾ

130 കോടി ജനതയുടെ അഭിമാനം കാത്ത നിമിഷങ്ങൾ. രണ്ട് പെൺ പോരാളികളുടെ അധ്വാനത്തിന്റെയും ആത്മസമർപ്പണത്തിന്റെയും തന്റേടത്തിന്റെയും ഫലം. അതാണ് ഇന്ന് ഇന്ത്യയുടെ ശിരസ്സ് ലോകത്തിന് മുന്നിൽ ഉയർത്തിനിർത്തിയിരിക്കുന്നത്. ഇത് ആദ്യമല്ല ഇന്ത്യൻ പെൺശക്തികൾ വീറോടെ വിജയം കൊയ്ത് മടങ്ങിവരുന്നത്. രാജ്യം ഒളിമ്പിക്സിൽ ഇതുവരെ നേടിയ 17 മെഡലുകളിൽ ഇവരുടെ വിയർപ്പുമുണ്ട്. കർണ്ണം മല്ലേശ്വരി മുതൽ സിന്ധു വരെ നീളുന്നു മെഡൽ വേട്ട
ആദ്യ വനിതാ മെഡൽ നേട്ടമെന്ന ചരിത്രം കർണ്ണം മല്ലേശ്വരിക്കാണ്. ഭാരോധ്വഹനത്തിൽ. മെഡൽ നേടാനായില്ലെങ്കിലും ഒളിമ്പ്യൻ പിടി ഉഷയാണ് ട്രാക്കിലിറങ്ങിയ ആദ്യ ഇന്ത്യക്കാരി. ചെറിയ പോയിന്റിൽ നഷ്ടപ്പെട്ട വെങ്കലം തിരിച്ചു പിടിക്കാനാണ് ടിന്റു അടക്കമുള്ള ശിക്ഷ്യ ഗണങ്ങളുമായി ഉഷ ഇപ്പോൾ പൊരുതുന്നത്. പെൺ പോരാട്ടങ്ങളുടേതുകൂടിയാണ് ഇന്ത്യൻ കായിക ചരിത്രം. 2016 ൽ അത് പെൺ പോരാട്ടങ്ങളുടേത് മാത്രവും.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here