ദേശീയ പണിമുടക്ക് പൂർണ്ണം
സംയുക്ത ട്രേഡ് യൂണിയൻ സമിതി ആഹ്വാനം ചെയ്ത ദേശീയ പണിമുടക്ക് കേരളത്തിൽ പൂർണ്ണം. വെള്ളിയാഴ്ച അർദ്ധരാത്രി മുതൽ ശനിയാഴ്ച അർദ്ധരാത്രിവരെയാണ് പണിമുടക്ക്.
പാൽ, പത്രം, ആശുപത്രി, ആംബുലൻസ്, അഗ്നി ശമന സേന തുടങ്ങിയവ പണിമുടക്കിൽനിന്ന് ഒഴിവാക്കിയിട്ടുണ്ട്. വിവാഹം, വിമാനത്താവളയാത്ര എന്നിവയെയും തടയില്ലെന്നും സമരക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്.
പണിമുടക്കിനിടയിൽ എറണാകുളം, തിരുവനന്തപുരം ജില്ലയിൽ നേരിയ സംഘർഷം. എറണാകുളം നോർത്തിലും സൗത്തിലും സമരാനുകൂലികൾ വാഹനങ്ങൾ തടഞ്ഞു. ഉബർ ടാക്‌സിയുടെ ചില്ലുകൾ സമരക്കാർ അടിച്ചു
തകർത്തു.
രാത്രിയിൽ തുറന്ന് പ്രവർത്തിച്ച ഹോട്ടലുകളിലെ ഭക്ഷണങ്ങളിൽ മണ്ണ് വാഗരിയിട്ടു. ഫാക്ടറികളിൽ ജോലിക്കെത്തിയവരെ തടഞ്ഞു. തിരുവനന്തപുരത്ത് ഓട്ടോറിക്ഷാ തൊഴിലാളികളെ തടഞ്ഞു. ഐഎസ്ആർഒയിൽ ജോലിക്കെത്തിയവരേയും സമരക്കാർ തടഞ്ഞു.
കെഎസ്ആർടിസി ജീവനക്കാരും സമരത്തിൽ പങ്കെടുക്കുന്നതിനാൽ ബസ് സർവ്വീസുകൾ നിലച്ചു. ട്രെയിൻ മാത്രമാണ് ഇന്ന് യാത്രക്കാർക്ക് ആശ്രയം.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here