ബാബുവിന്റെ ബിനാമി ഇടപാടുകൾ പരിശോധിക്കാൻ സിസിടിവി ദൃശ്യങ്ങൾ

മുൻ മന്ത്രി കെ ബാബുവിന്റെ അനധികൃത സ്വത്തിനെ കുറിച്ചുള്ള അന്വേഷണം പുരോഗമിക്കുകയാണ്. ബാബുവിന്റെ പത്ത് വർഷത്തെ സ്വത്ത് വിവരങ്ങൾ പരിശോധിക്കാൻ വിജിലൻസ് തീരുമാനമായി. നേരത്തേ നടന്ന പരിശോധനയിൽ ബാബു മന്ത്രിയായ കാലത്തെ അന്വേഷണം മാത്രമാണ് വിജിലൻസ് നടത്തിയിരുന്നത്.
ബാബുവിന്റെ മരുമകന്റെ തൊടുപുഴയിലുള്ള രണ്ട് ലോക്കറുകൽ വിജിലൻസ് പരിശോധിച്ച് വരികയാണ്. മൂത്ത മകളുടെ ലോക്കറും വിജിലൻസ് ഇന്ന് പരിശോധിക്കും. ബാബുവിന്റെ ബിനാമി ഇടപാടുകൾ പരിശോധിക്കാനായി സിസിടിവി ദൃശ്യങ്ങൾ ഉപയോഗപ്പെടുത്തുമെന്നും വിജിലൻസ് പറഞ്ഞു.
ഇന്നലെ ബാബുവിന്റെ മകളുടെ വെണ്ണലയിലെ പഞ്ചാബ് നാഷണൽ ബാങ്കിലുള്ള ലോക്കറിൽനിന്ന് 117 പവൻ സ്വർണാഭരണങ്ങൾ വിജിലൻസ് കണ്ടെടുത്തിരുന്നു. തുടർന്ന് ബാബുവിന്റെയും ഭാര്യയുടെയും രണ്ട് മക്കളുടെയും പേരിലുള്ള അഞ്ച് അക്കൗണ്ടുകൾ വിജിലൻസ് മരവിപ്പിച്ചു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here