ഒബാമയുടെയും ഭാര്യയുടെയും ഫോട്ടോഷൂട്ട് വൈറലാവുന്നു

യു.എസ് പ്രസിഡന്റ് ബറാക്ക് ഒബാമയുടെയും ഭാര്യ മിഷേൽ ഒബാമയുടെയും ഫോട്ടോഷൂട്ട് കാണികളുടെ മനം കവരുന്നു.

ബ്ലാക്ക് ലവ് എന്ന ഹാഷ്ടാഗോടെ വൈറലായ ഈ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ തരംഗം സൃഷ്ടിക്കുകയാണ്. എസ്സൻസ് എന്ന മാഗസിന് വേണ്ടിയായിരുന്നു ഇവരുടെ ഫോട്ടോഷൂട്ട്. നിരവധി പ്രമുഖർ ഒബാമയുടെ ഈ പ്രണയാതുരമായ ഫോട്ടോഷൂട്ടിനെ പ്രശംസിച്ച് രംഗത്ത് വന്നിട്ടുണ്ട്.

obama

വൈറ്റ് ഹൗസിൽ നിന്ന് പടിയിറങ്ങുമ്പോൾ എന്താണ് എന്നെന്നും ഓർത്തിരിക്കുന്ന മുഹൂർത്തം എന്ന മാധ്യമങ്ങളുടെ ചോദ്യത്തിന് ഒബാമ പറഞ്ഞത്
തന്റെ കുടുംബത്തോടൊപ്പമുള്ള നിമിഷങ്ങളാണ് വൈറ്റ് ഹൗസിൽ ചിലവിട്ടതിൽ വെച്ച് ഏറ്റവും പ്രിയപ്പെട്ടത് എന്നായിരുന്നു.

obama-1

obama, photo shoot

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top