സ്ത്രീകൾക്കെതിരെ അശ്ലീല പരാമർശം; ഡൊണാൾഡ് ട്രംപ് മാപ്പ് പറഞ്ഞു

Donald Trump's Victory

സ്ത്രീകളെക്കുറിച്ച് അശ്ലീല പരാമർശം നടത്തിയ ഡൊണാൾഡ് ട്രംപ് വീണ്ടും മാപ്പു പറഞ്ഞു. ട്രംപിന്റെ വിവാദ വിഡിയോ പ്രധാനചർച്ചയാക്കിയ യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ രണ്ടാം സ്ഥാനാർഥി സംവാദത്തിലാണ് ട്രംപ് വീണ്ടും മാപ്പ് പറഞ്ഞത്.

മാപ്പ് പറഞ്ഞ ട്രംപ്, സ്ത്രീകളെ ബഹുമാനിക്കുന്നയാളാണ് താനെന്ന് അവകാശപ്പെടുകയും ഹിലരിയുടെ ഭർത്താവ് ബിൽ ക്ലിന്റൺ 12 വയസുകാരിയെ പീഡിപ്പിച്ചിട്ടുണ്ടെന്ന് ആരോപിക്കുകയും ചെയ്തു. എന്നാൽ ഈ അവസരം കൃത്യമായി ഉപയോഗിച്ച ഹിലരി, ട്രംപിൻറെ വിഡിയോ ടേപ്പ് രാജ്യത്തിന്റെയാകെ പ്രതിച്ഛായ മോശമാക്കിയെന്ന് ആരോപിച്ചു.

Donald trump, U S Presidential Election

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top