യുദ്ധഭൂമിയിലേക്ക് മോഹൻലാൽ; 1971 ഭാരത സരിഹഡ്ഡു – ടീസര്‍!

മോഹന്‍ ലാലിനെ നായകനാക്കി മേജര്‍ രവി സംവിധാനം ചെയ്ത 1971 ബിയോണ്ട് ബോര്‍ഡേഴ്സിന്റെ തെലുങ്ക് പതിപ്പ് 1971 ഭാരത സരിഹഡ്ഡുവിന്റെ ടീസര്‍ എത്തി. യുദ്ധ രംഗങ്ങളാണ് ടീസറിലുള്ളത്.
മലയാളത്തിനും തെലുങ്കിനും പുറമെ തമിഴിലും ഹിന്ദിയിലും ഒരേസമയം ചിത്രം റിലീസ് ചെയ്യുന്നുണ്ട്.ഇതിൽ മലയാളം, തെലുങ്ക് ഒരേസമയമാണ് റിലീസ്. യുദ്ധരംഗങ്ങൾ ഉൾപ്പെടുത്തിയ ടീസറില്‍ അല്ലു സിരീഷിനാണ് പ്രാധാന്യം.
ഉത്സവപ്പറമ്പിലെ കൊട്ടും യുദ്ധഭൂമിയുമാണ് 35 സെക്കന്റ് ദൈര്‍ഘ്യമുള്ള 1971 ബിയോണ്ട് ബോര്‍ഡേഴ്സിന്റെ മലയാളം ടീസർ സോഷ്യല്‍ മീഡിയയില്‍ തരംഗമായിരുന്നു.
1971 ല്‍ നടന്ന ഇന്ത്യ – പാക് യുദ്ധത്തെ ആസ്പദമാക്കിയാണ് ചിത്രമൊരുക്കിയിരിയ്ക്കുന്നത്. രാജസ്ഥാന്‍ മേഖലയില്‍ നടന്ന സംഭവമാണ് പശ്ചാത്തലം. രണ്ട് ഉയര്‍ന്ന പട്ടാള ഉദ്യോഗസ്ഥരുടെ ജീവിതവും അവരുടെ ബന്ധവുമൊക്കെ പറയുന്നതാണ് ചിത്രം.
അരുണോദയ് സിംഗ്, പ്രിയങ്കാ ചൗധരി, സമുദ്രക്കനി, രണ്‍ജി പണിക്കര്‍, സുധീര്‍ കരമന, സൈജു കുറുപ്പ് എന്നിവരും അഭിനേതാക്കളാണ്. മേജർ രവിയുടെ തന്നെയാണ് തിരക്കഥ. റെഡ് റോസ്ക്രിയേഷൻസിന്റെ ബാനറിൽ ഹനീഫ് മുഹമ്മദാണ് ചിത്രം നിർമിക്കുന്നത. സുജിത് വാസുദേവാണ് ക്യാമറ. രാഹുല്‍ സുബ്രഹ്മണ്യം, ഗോപി സുന്ദര്‍ എന്നിവരാണ് സംഗീത സംവിധാനം. ചിത്രം ഏപ്രിൽ ഏഴിന് തിയറ്ററുകളിലെത്തും.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here