പ്രധാനമന്ത്രി കൊച്ചിയിൽ

modi foreign trip

പ്രധാനമന്ത്രി നരേന്ദ്ര മോഡി കൊച്ചിയിലെത്തി. കൊച്ചി മെട്രോ ഉദ്ഘാടനത്തിനായി വ്യോമസേനാ വിമാനത്താവളത്തിൽ അൽപ്പസമയത്തിന് മുമ്പാണ് അദ്ദേഹം കൊച്ചിയിലെത്തിയത്. മുഖ്യമന്ത്രിയുടെയും ചീഫ് സെക്രട്ടറിയുടെയും സ്വീകരണം ഏറ്റുവാങ്ങിയ ശേഷം പ്രധാനമന്ത്രി പ്രത്യേക വാഹനത്തിൽ എം ജി റോഡ് വഴി പാലാരിവട്ടത്തെത്തും.

പാലാരിവട്ടത്തെ മൊട്രോ സ്‌റ്റേഷനിൽ എത്തുന്ന പ്രധാനമന്ത്രി നാടമുറിച്ച് മെട്രോയിലേറും. പിന്നീട് പാലാരിവട്ടത്തുനിന്ന് പത്തടിപ്പാലം വരെയും തിരിച്ചും പ്രധാനമന്ത്രി യാത്ര ചെയ്യും. തുടർന്ന് 11 മണിയോടെ കലൂർ സ്‌റ്റേഡിയത്തിലെത്തുന്ന പ്രധാനമന്ത്രി മെട്രോ രാജ്യത്തിനായി സമർപ്പിക്കും.

 

 

updating…

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top