ജിഎസ്ടി; കൂടുതല്‍ വിലയീടാക്കിയ 95വ്യാപാരികള്‍ക്കെതിരെ കേസ്

ജി.എസ്.ടി നടപ്പാക്കിയതുമായി ബന്ധപ്പെട്ട് അമിതവില ഈടാക്കുന്നെന്ന പരാതിയെത്തുടര്‍ന്ന് ലീഗല്‍ മെട്രോളജി വകുപ്പിന്റെ നേതൃത്വത്തില്‍ സംസ്ഥാന വ്യാപകമായി നടന്ന പരിശോധനയില്‍ 95 വ്യാപാരികള്‍ക്കെതിരെ കേസെടുത്തു.
അരി, നിത്യോപയോഗ സാധനങ്ങള്‍ എന്നിവയില്‍ എം.ആര്‍.പിയേക്കാള്‍ വില ഈടാക്കുക, പാക്കറ്റിലെ വില തിരുത്തുക, മായ്ക്കുക, അളവിലും തൂക്കത്തിലും കുറവ് വരുത്തി വില്‍ക്കുക എന്നിങ്ങനെയുള്ള ക്രമക്കേടുകളാണ് പ്രത്യേക പരിശോധനയില്‍ കണ്ടെത്തിയത്. പരിശോധനകള്‍ വൈകിയും തുടര്‍ന്നു. ഇരുനൂറിലധികം സ്ഥാപനങ്ങള്‍ പരിശോധിച്ചു. ഭക്ഷ്യപൊതുവിതരണമന്ത്രി പി. തിലോത്തമന്റെ നിര്‍ദേശപ്രകാരമാണ് മിന്നല്‍ പരിശോധന സംഘടിപ്പിച്ചതെന്ന് ലീഗല്‍ മെട്രോളജി കണ്‍ട്രോളര്‍ ആര്‍. റീനാ ഗോപാല്‍ അറിയിച്ചു.
gst
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here