മന്ത്രിപുത്രിയെ വിവാഹദിനത്തിൽ മുട്ടയെറിഞ്ഞ് പൊതുജനം

ഭരണവിരുദ്ധവികാരം ആഞ്ഞടിക്കുന്ന ബ്രസീലിൽ ആരോഗ്യമന്ത്രിയുടെ മകളുടെ വിവാഹം പ്രക്ഷോഭകാരികൾ മുട്ടയെറിഞ്ഞ് അലങ്കോലപ്പെടുത്തി. മിഷേൽ തെമർ മന്ത്രിസഭയ്‌ക്കെതിരായ പ്രതിഷേധമാണ് നവവധുവിനെ ചീമുട്ടയിൽ കുളിപ്പിക്കുന്നതിൽ കലാശിച്ചത്.
ആരോഗ്യമന്ത്രി റിക്കാർഡോ ബറോസിന്റെ മകളും പിരാനാ സ്‌റ്റേറ്റ് അസംബ്ലി അംഗവുമായ മരിയ വിക്ടോറിയ ബറോസിനാണ് വിവാഹദിനത്തിൽ ഈ ദുർവിധി നേരിടേണ്ടി വന്നത്.
വിവാഹച്ചടങ്ങുകൾ നടന്ന പള്ളിയ്ക്കു മുമ്പിൽ നൂറുകണക്കിന് പ്രതിഷേധക്കാരാണ് ഒത്തുകൂടിയത്. ചടങ്ങുകൾക്ക് ശേഷം പുറത്തേക്കെത്തിയതും പ്രതിഷേധക്കാർ മരിയയ്ക്കു നേരെ ചീമുട്ടകൾ എറിയുകയായിരുന്നു.വിവാഹത്തിൽ പങ്കെടുക്കാനെത്തിയ വിവിഐപികൾക്കും കിട്ടി മുട്ടയേറ്. ബ്രസീലിയൻ കോൺഗ്രസിലെ മുപ്പതോളം അംഗങ്ങൾ പങ്കെടുത്ത ആർഭാടം നിറഞ്ഞ വിവാഹമായിരുന്നു മരിയയുടേത്.
brazil minister daughter victoria marriage egg pelting
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here