ഗോ രക്ഷാ ഗുണ്ടകളെ പിന്തുണയ്ക്കില്ല; കേന്ദ്രം സുപ്രീം കോടതിയിൽ

cow

ഗോരക്ഷാ ഗുണ്ടകളെ പിന്തുണയ്ക്കാനില്ലെന്ന് കേന്ദ്രസർക്കാർ സുപ്രീം കോടതിയിൽ സത്യവാങ്മൂലം നൽകി. ഗോരക്ഷയുടെ പേരിൽ രാജ്യത്ത് അക്രമം തുടരുന്ന സാഹചര്യത്തിലാണ് കേന്ദ്രം സത്യവാങ്മൂലം സമർപ്പിച്ചത്.

രാജ്യത്തെ ഒരു സംസ്ഥാനത്തും ഗോ രക്ഷാ പ്രവർത്തനം നിയമപരമായി അനുവദിച്ചിട്ടില്ലെന്നും എന്നാൽ രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിൽ ഗോ രക്ഷാ പ്രവർത്തകർ അക്രമം അഴിച്ചുവിടുകയാണെന്ന് ചൂണ്ടിക്കാട്ടി സുപ്രീം കോടതിയിൽ ഹർജി നൽകിയിരുന്നു.

സംഭവത്തിൽ അഭിപ്രായം അറിയിക്കാൻ കേന്ദ്രത്തിനും സംസ്ഥാനങ്ങൾക്കും കോടതി നിർദ്ദേശം നൽകിയിരുന്നു. തുടർന്നാണ് കേന്ദ്രം സത്യവാങ്മൂലം നൽകിയത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top