വീട്ടമ്മയെ പീഡിപ്പിച്ചുവെന്ന ആരോപണം; എം വിൻസെന്റ് എംഎൽഎയെ ഇന്ന് ചോദ്യം ചെയ്യും

വീട്ടമ്മയെ പീഡിപ്പിച്ചെന്ന പരാതിയിൽ കോവളം എംഎൽഎ എം വിൻസെന്റിനെ പൊലീസ് ഇന്ന് ചോദ്യം ചെയ്യും. നേരത്തെ ആത്മഹത്യാ പ്രേരണാകുറ്റം ചുമത്തി എംഎൽഎയ്ക്കെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു. കടയിലെത്തിയ എംഎൽഎ തന്നെ കടന്നുപിടിച്ചെന്നാണ് യുവതി പരാതി നൽകിയിരിക്കുന്നത്.
എംഎൽഎയെ ചോദ്യം ചെയ്യാൻ അനുമതി തേടി അന്വേഷണ ഉദ്യോഗസ്ഥയായ അജിതാ ബീഗം സ്പീക്കർക്ക് കത്ത് നൽകിയിട്ടുണ്ട്. എംഎൽഎയെ അറസ്റ്റ് ചെയ്യേണ്ടി വന്നേക്കുമെന്ന് കത്തിൽ പറയുന്നുണ്ട്. എന്നാൽ മൊഴി രേഖപ്പെടുത്താൻ സ്പീക്കറുടെ ഓഫീസിന്റെ അനുമതി ആവശ്യമില്ലെന്ന് സ്പീക്കർ വ്യക്തമാക്കിയരുന്നു.
എംഎൽഎയുടെ നിരന്തരമായ പീഡനം സഹിക്കാനാകാതെ ആത്മഹത്യക്ക് ശ്രമിച്ച യുവതി നെയ്യാറ്റിൻകര സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.
police to question kovalam MLA Vincent today
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here