ഇന്ത്യൻ മത്സ്യത്തൊഴിലാളികൾ ശ്രീലങ്കൻ നാവികസേനയുടെ പിടിയിൽ

ഇന്ത്യൻ പാരന്മാരായ 12 മത്സ്യത്തൊഴിലാളികൾ ശ്രീലങ്കൻ നാവികസേനയുടെ പിടിയിൽ. ഇന്ന് പുലർച്ചെ ഡെൽഫ്റ്റ് ദ്വീപിൽ നിന്നാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. ഇവർ സഞ്ചരിച്ചിരുന്ന രണ്ടു ബോട്ടുകളും സേന കസ്റ്റഡിയിലെടുത്തു.
മത്സ്യത്തൊഴിലാളികളെ കൂടുതൽ ചോദ്യം ചെയ്യുന്നതിനായി കങ്കേഷൻതുറൈ നാവിക താവളത്തിലേക്ക് മാറ്റി. ലങ്കൻ നാവികസേനയുടെ ബോട്ട് ഇടിച്ച് ഒരു മത്സ്യബന്ധന ബോട്ടിന് തകരാർ സംഭവിച്ചിട്ടുണ്ടെന്ന് വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്തു.
അതേസമയം, ലങ്കൻസേനയുടെ കസ്റ്റഡിയിലുള്ള തൊഴിലാളികളെയും ബോട്ടുകളും വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട് തമിഴ്നാട്ടിലെ പുതുകോട്ടൈ ജില്ലയിലെ മത്സ്യത്തൊഴിലാളികൾ അനിശ്ചിതകാല സമരം ആരംഭിച്ചു. നിലവിൽ സർക്കാർ കണക്ക് പ്രകാരം 64 മത്സ്യത്തൊഴിലാളികളും 125 ബോട്ടുകളും ശ്രീലങ്കയുടെ കസ്റ്റഡിയിലുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here