മെഡിക്കൽ കോളേജ് അഴിമതി; കൂടുതൽ അന്വേഷണം ഉടൻ

bjp-uttarakhand

മെഡിക്കൽ കോളേജ് അഴിമതിയിൻമേലുള്ള അന്വേഷണ റിപ്പോർട്ട് ചോർന്ന സംഭവത്തിൽ കൂടുതൽ നടപടിയ്‌ക്കൊരുങ്ങി ബിജെപി നേതൃത്വം. റിപ്പോർട്ട് ചോർച്ചയോടൊപ്പം ഉയർന്ന മറ്റ് ആരോപണങ്ങളും അന്വേഷിക്കും. ബിജെപി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരന്റെ മേൽനോട്ടത്തിലായിരിക്കും അന്വേഷണം.

ബിജെപി നേതൃത്വത്തിനെതിരെ ഉയർന്ന വിവിധ അഴിമതി ആരോപണങ്ങളിലാണ് അന്വേഷണം നടക്കുക. കുറ്റം തെളിഞ്ഞാൽ ചുമതലകളിൽനിന്ന് മാറ്റി നിർത്തുന്നതടക്കമുള്ള നടപടികൾ കൈക്കൊള്ളും.

മുരളീധര പക്ഷത്തിനെതിരെയാണ് നിലവിലെ നീക്കങ്ങൾ. അതേസമയം ഔദ്യോഗിക പക്ഷത്തിനെതിരെ ഗുരുതര ആരോപണങ്ങളാണ് മുരളീധര പക്ഷം ഉയർത്തുന്നത്.

സംഭവത്തിൽ വി വി രാജേഷ്, പ്രഫുല്ല കൃഷ്ണൻ എന്നിവർക്കെതിരായി അച്ചടക്ക നടപടി എടുത്തിരുന്നു. ഇരുവരെയും ചുമതലകളിൽനിന്ന് നീക്കിരുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top