സൗമ്യ വധം: ഫോറന്‍സിക് സര്‍ജന്‍ ഡോക്ടര്‍ ഉന്‍മേഷ് കുറ്റക്കാരനല്ലെന്ന് വിജിലന്‍സ് റിപ്പോര്‍ട്ട്

unmesh

സൗമ്യ വധക്കേസുമായി ബന്ധപ്പെട്ട പോസ്റ്റ്‌മോര്‍ട്ടം വിവാദത്തില്‍ ഫോറന്‍സിക് സര്‍ജന്‍ ഡോക്ടര്‍ ഉന്‍മേഷ് കുറ്റക്കാരനല്ലെന്ന് വിജിലന്‍സ് റിപ്പോര്‍ട്ട്. ഉന്‍മേഷ് അവിഹിത നേട്ടമുണ്ടാക്കിയതായി തെളിഞ്ഞിട്ടില്ലെന്ന റിപ്പോര്‍ട്ടാണ് വിജിലന്‍സ് നല്‍കിയത്. ഈ ദ്രുതപരിശോധന റിപ്പോര്‍ട്ട് കോടതി അംഗീകരിച്ചു.

കേസിലെ പ്രോസിക്യൂഷന്‍ സാക്ഷിയായി ഷെര്‍ലി വാസു കോടതിയില്‍ ഹാജരായപ്പോള്‍ പ്രതിഭാഗം ഹാജരാക്കിയത് ഉന്‍മേഷിനെയായിരുന്നു. സൗമ്യയുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം നടത്തിയത് താനാണെന്നും റിപ്പോര്‍ട്ടില്‍ ഷെര്‍ളി വാസു തിരുത്തലുകള്‍ വരുത്തിയതായും ഉന്‍മേഷ് ആരോപിച്ചിരുന്നു. തുടര്‍ന്ന് ഉന്‍മേഷ് പണം വാങ്ങി പ്രതിഭാഗത്തിന് വേണ്ടി ഹാജരായി എന്ന പരാതിയിലാണ് ഇയാള്‍ക്കെതിരെ വിജിലന്‍സ് കോടതി അന്വേഷണത്തിന് ഉത്തരവിട്ടത്.

unmesh

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top