Advertisement

മുരുകന്റെ കുടുംബത്തിന് ധനസഹായം; പിണറായിയെ പ്രശംസിച്ച് വൈകോ

August 19, 2017
Google News 0 minutes Read
pinarayi vijayan (1)

ആശുപത്രികളിൽ ചികിത്സ നിഷേധിച്ചതിനെ തുടർന്ന് ചികിത്സ കിട്ടാതെ മരിച്ച മുരുകന്റെ കുടുംബത്തെ സഹായിച്ച കേരള സർക്കാരിനെ പ്രശംസിച്ച് തമിഴ്‌നാട് എംഡിഎംകെ നേതാവ് വൈകോ. സർക്കാർ കാണിച്ചത് മാതൃകാപരമെന്ന് വൈകോ മുഖ്യമന്ത്രി പിണറായി വിജയനെ നേരിട്ട് ഫോണിൽ വിളിച്ച് അറിയിച്ചു.

മുരുകന്റെ കുടുംബത്തിന് പത്ത് ലക്ഷം രൂപ ധനസഹായം നൽകാൻ കഴിഞ്ഞ മന്ത്രിസഭാ യോഗത്തിൽ തീരുമാനിച്ചിരുന്നു. മുഖ്യമന്ത്രിയെ മുരുകന്റെ കുടുംബം സന്ദർശിച്ചതിന് തൊട്ട് പിന്നാലെയാണ് മന്ത്രിസഭ ധനസഹായം പ്രഖ്യാപിച്ചത്.
മുരുകന് ചികിത്സ നിഷേധിച്ച സംഭവത്തിൽ മുഖ്യമന്ത്രി നിയമസഭയിലും സോഷ്യൽ മീഡിയയിലും ഖേദം പ്രകടിപ്പിച്ചിരുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here