Advertisement

അന്തർ സംസ്ഥാന ബസുകൾ ഇനി വിജനമായ സ്ഥലങ്ങളിൽ നിർത്തില്ല

September 6, 2017
Google News 1 minute Read
KSRTC (1) ksrtc launches new investigation team ksrtc bus accident KSRTC wont stop at lonely places

കെ.എസ്.ആർ.ടി.സിയുടെ അന്തർ സംസ്ഥാന ബസുകൾ ഇനി ജനവാസമില്ലാത്ത സ്ഥലങ്ങളിൽ നിർത്തില്ല. പെട്രോൾ പമ്പുകൾ, തിരക്കേറിയ ഭക്ഷണ ശാലകൾ, ബസ് സ്റ്റേഷനുകൾ, തിരക്കേറിയ സ്ഥലങ്ങൾ എന്നിവിടങ്ങളിൽ മാത്രമേ ഇനി സ്റ്റോപ്പ് അനുവദിക്കൂ.

ജനവാസമില്ലാത്ത സ്ഥലങ്ങളിൽ ഇറങ്ങണമെന്ന് ആവശ്യപ്പെടുന്ന യാത്രക്കാരെ അടുത്ത ആൾക്കൂട്ടമുള്ള സ്ഥലങ്ങളിലോ അടുത്ത ബസ് സ്റ്റേഷനിലോ മാത്രമേ ഇറക്കാൻ പാടുള്ളൂവെന്ന് അന്തർ സംസ്ഥാന ബസുകളിലെ ഡ്രൈവർമാർക്കും കണ്ടക്ടർമാർക്കും കെ.എസ്.ആർ.ടി.സി ചീഫ് ട്രാഫിക് മാനേജർ നിർദേശം നൽകി. ബംഗളൂരുവിന് സമീപം ചെന്നപട്ടണത്ത് കെ.എസ്.ആർ.ടി.സി ബസ് സായുധസംഘം കൊള്ളയടിച്ച പശ്ചാത്തലത്തിലാണ് പുതിയ നിർദേശം.

അന്തർ സംസ്ഥാന ബസിലേക്ക് ടിക്കറ്റ് റിസർവ് ചെയ്യുമ്പോൾതന്നെ യാത്രക്കാരെ ഇക്കാര്യം ബോധ്യപ്പെടുത്തമെന്ന് എല്ലാ റിസർവേഷൻ കേന്ദ്രങ്ങൾക്കും നിർദേശം നൽകിയിട്ടുണ്ട്. അതേസമയം, കേരളത്തിലെത്തുന്ന മറ്റു സംസ്ഥാനങ്ങളിലെ ബസുകൾക്ക് അതാത് ജില്ലകളിൽ പൊലിസ് സുരക്ഷ ഏർപ്പെടുത്തും. കേരളത്തിൽ നിന്ന് തമിഴ്‌നാട്ടിലേക്കും കർണാടകത്തിലേക്കും സർവിസ് നടത്തുന്ന ബസുകൾക്ക് അതിർത്തിവരെ കേരളാ പൊലിസും മറ്റിടങ്ങളിൽ അതാതു സംസ്ഥാനങ്ങളിലെ പൊലിസും സുരക്ഷ ഒരുക്കും.

inter state busses wont stop at lonely places

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here