കളക്ടര്‍ ബ്രോ കണ്ണന്താനത്തിന്റെ പ്രൈവറ്റ് സെക്രട്ടറിയാകും
കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനത്തിന്‍റെ പ്രൈവറ്റ് സെക്രട്ടറിയായി കോഴിക്കോട് മുന്‍ കലക്ടര്‍ എന്‍. പ്രശാന്തിനെ നിയമിച്ചേക്കും. പ്രശാന്തിന്‍റെ സേവനം ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് കണ്ണന്താനം അപേക്ഷ നല്‍കി. കോഴിക്കോട് ജില്ലാ കലക്ടറായിരുന്ന എന്‍.പ്രശാന്ത് ഇപ്പോള്‍ അവധിയിലാണ്.
രമേശ് ചെന്നിത്തലയുടെ പ്രൈവറ്റ് സെക്രട്ടറിയായിരിക്കെ 2015-ലാണ് പ്രശാന്തിനെ കോഴിക്കോട് കലക്ടറായി നിയമിച്ചത്. കോഴിക്കോട് എം.പി: എം.കെ. രാഘവനും പ്രശാന്തും ഭിന്നാഭിപ്രായങ്ങള്‍ ഉണ്ടാകുകയും. പ്രശാന്ത് ഫെയ്സ് ബുക്കിലൂടെ എംപിയെ കളിയാക്കി പോസ്റ്റ് ഇടുകയും ചെയ്തിരുന്നു. തുടര്‍ന്ന് പ്രശാന്തിനെ ഉന്നത വിദ്യാഭ്യാസ സെക്രട്ടറിയായി നിയമിച്ചെങ്കിലും ചുമതല ഏറ്റെടുക്കാതെ അവധിയില്‍ പോകുകയായിരുന്നു. ഇപ്പോള്‍ സംവിധായകന്‍ അനില്‍ രാധാകൃഷ്ണ മേനോനുമായി ചേര്‍ന്ന് സിനിമയുടെ തിരക്കഥാ രചനയിലാണ് പ്രശാന്ത്. കളക്ടറുടെ കരുണ എന്ന ഷോട്ട് ഫിലിം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here