Advertisement

ഇറാൻ സൈന്യത്തെ ഭീകരസംഘടനയായി ചിത്രീകരിക്കാൻ ശ്രമം; യുഎസിന് താക്കീത് നൽകി ഇറാൻ

October 10, 2017
Google News 1 minute Read
Iran against US move to paint Iran army as terrorist

ഇറാൻ സൈന്യത്തെ ഭീകരസംഘടനയായി പ്രഖ്യാപിക്കാനുള്ള യുഎസ് ശ്രമത്തിനെതിരെ ആഞ്ഞടിച്ച് ഇറാൻ. ഇത്തരത്തിൽ ഉപരോധമോ നടപടിയോ എടുത്താൻ അമേരിക്കയ്ക്ക് ഗൗരവകരമായ മറുപടി പ്രതീക്ഷിക്കാമെന്ന് ഇറാൻ പ്രതികരിച്ചു.

പുതിയ ഉപരോധങ്ങളുമായി യുഎസ് വരികയാണെങ്കിൽ ഇറാന്റെ 2000 കിലോമീറ്റർ ചുറ്റളവിലുള്ള, മധേഷ്യയിലെ അമേരിക്കൻ സൈനിക താവളങ്ങൾ അവിടെ നിന്ന് മാറ്റേണ്ടിവരും. ഇറാനിയൻ മിസൈലുകളുടെ പ്രഹരപരിധി ഇത്രയുമുണ്ടെന്ന് ഇറാൻ സൈനിക മേധാവി ജനറൽ മുഹമ്മദ് അലി ജാഫരി മുന്നറിയിപ്പ് നൽകി. ബഹ്‌റിൻ, ഇറാഖ്, ഒമാൻ, അഫ്ഗാനിസ്ഥാൻ എന്നീ രാജ്യങ്ങളിലായി യുഎസിന് സേനാതാവളങ്ങളുണ്ട്. അമേരിക്കയുമായി ചർച്ച നടത്താമെന്ന ആശയത്തെയും സേനാമേധാവി തള്ളിക്കളഞ്ഞു. ഐഎസ് ഭീകരർക്കു നേരെ പോരാടിയ ധീരചരിത്രമുണ്ട് ഇറാന്. സൈന്യത്തെ ഭീകരരായി യുഎസ് കണക്കാക്കിയാൽ അവരെയും ഭീകരരായി കണ്ട് പോരാട്ടം തുടങ്ങുമെന്നും ജനറൽ മുഹമ്മദ് അലി ജാഫരി പറഞ്ഞു.

2015ലെ ആണവ കരാറിൽ നിന്ന് പിൻവാങ്ങി ഇറാനെതിരേ ഉപരോധം ശക്തമാക്കുകയാണ് ട്രംപ് ഭരണകൂടം. ഇറാനുമായുള്ള ആണവ കരാറിനെ ഏറ്റവും മോശമെന്നാണു ട്രംപ് വിശേഷിപ്പിച്ചിട്ടുള്ളത്.

Iran against US move to paint Iran army as terrorist

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here