മേഘ്‌ന രാജും ചിരഞ്ജീവി സർജയും വിവാഹിതരാകുന്നു

meghna raj weds chiranjeevi

യക്ഷിയും ഞാനും എന്ന വിനയൻ ചിത്രത്തിലൂടെ വന്ന് ബ്യൂട്ടിഫുൾ എന്ന ചിത്രത്തിലൂടെ മലയാളികളുടെ മനസ്സ് കവർന്ന മേഘ്‌ന രാജ് വിവാഹിതയാകുന്നു.

കന്നഡ നടൻ ചിരഞ്ജീവി സർജയാണ് വരനെന്നാണ് റിപ്പോർട്ട്.
ഇരുവരും തമ്മിൽ പ്രണയത്തിലാണെന്ന് നേരത്തെ ഗോസിപ്പുകളുണ്ടായിരുന്നെങ്കിലും താരങ്ങൾ നിഷേധിച്ചിരുന്നു. ചിരഞ്ജീവി സർജയുടെ വസതിയിൽ വച്ചായിരിക്കും വിവാഹം അടുത്തബന്ധുക്കൾക്കും സുഹൃത്തുക്കൾക്കുമാണ് ക്ഷണമുണ്ടാകുക. മാധ്യമങ്ങൾ വിവാഹക്കാര്യത്തെ കുറിച്ച് ചോദിച്ചപ്പോൾ ഉടൻ എല്ലാം പറയാമെന്നായിരുന്നു ചിരഞ്ജീവി സർജയുടെ മറുപടി.

 

meghna raj weds chiranjeevi

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top