Advertisement

കൊടിക്കുന്നിലിന്റെ ഉപവാസ വേദിയില്‍ ചാണകവെള്ളം തളിച്ച സംഭവം; മഹിളാ മോര്‍ച്ചയ്ക്കെതിരെ കേസ്

October 13, 2017
Google News 0 minutes Read
kodikkunnil suresh

കൊടിക്കുന്നില്‍ സുരേഷ് എംപിയുടെ ഏകദിന ഉപവാസ സമര പന്തലില്‍ ചാണകവെള്ളം തളിച്ച സംഭവത്തില്‍ മഹിളാ മോര്‍ച്ചാ പ്രവര്‍ത്തകര്‍ക്കെതിരെ പോലീസ് കേസ് എടുത്തു.പട്ടിക ജാതി പീഡന നിരോധന നിയമപ്രകാരമാണ് കേസെടുത്തത്.

ചെങ്കോട്ട പാതയോടുള്ള റെയില്‍വേ അവഗണനക്കെതിരെയാണ് കൊട്ടാരക്കര റെയില്‍വേ സ്റ്റേഷന് മുന്‍പില്‍ കൊടിക്കുന്നില്‍ സുരേഷ് എം പി ഏകദിന ഉപവാസ സമരം നടത്തിയത്. ഉപവാസ സമരം അവസാനിച്ചതിന് പിന്നാലെ മഹിള മോര്‍ച്ച പ്രവര്‍ത്തകര്‍ സമരവേദിയിലെത്തി ചാണകവെള്ളം തളിക്കുകയായിരുന്നു. റെയില്‍വേ അവഗണനയെന്ന് കള്ളം പറഞ്ഞ് നടത്തിയ സമരവേദി ശുദ്ധമാക്കാനെന്ന് പറഞ്ഞാണ് ചാണകവെള്ളം തളിച്ചത്. വേദിയില്‍ ചാണകവെള്ളം തളിച്ച മഹിളാ മോര്‍ച്ചയുടെ നടപടി ദളിത് വിരുദ്ധമാണെന്നാരോപിച്ച് കോണ്‍ഗ്രസ് കൊട്ടാരക്കര പൊലീസില്‍ പരാതി നല്‍കിയിരുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here