ഒറിജിനലിനെ വെല്ലുന്ന കള്ളനോട്ടുകൾ; 15 ഓളം സവിശേഷതകൾ പകർത്തിയതായി കണ്ടെത്തൽ

note

നോട്ട് നിരോധനത്തിന് ശേഷം കൊണ്ടുവന്ന പുതിയ 500, 2000 നോട്ടുകളുടെ അതീവ സുരക്ഷാ സവിശേഷതകൾ കള്ളനോട്ട് മാഫിയകൾക്ക് പകർത്താനായെന്ന് റിപ്പോർട്ട്. 30 സവിശേഷതകളിൽ 15 എണ്ണവും കള്ളനോട്ടുകൾ പകർത്തിയതായും റിപ്പോർട്ടിൽ വ്യക്തമാകുന്നു.

ഡയറക്ടറേറ്റ് ഓഫ് റവന്യു ഇന്റലിജൻസ് മുംബെയിൽ നിന്ന് പിടിച്ചെടുത്ത നോട്ടുകളിൽ നടത്തിയ അന്വേഷണത്തിലാണ് ഇക്കാര്യം വ്യക്തമായത്. സംഭവം എൻഐഎയും സിബിഐയും ശേഖരിച്ചു. കേസ് എടുത്ത് അന്വേഷണം ഉടൻ ആരംഭിക്കും.

ഒരു മാസത്തിനിടെ ആറ് പേരെയാണ് മുംബെയിൽനിന്ന് കള്ളനോട്ടുമായി പോലീസ് പിടികൂടിയത്. ഇവരിൽനിന്ന് 24 ലക്ഷം രൂപയുടെ കള്ളനോട്ടുകളാണ് പിടികൂടിയത്.

15 സവിശേഷതകൾ പകർത്താനായതിനാൽ തന്നെ കള്ളനോട്ടാണെന്ന് പെട്ടെന്ന് കണ്ടെത്തുക പ്രയാസമാണെന്നും മികച്ച പേപ്പറുകളാണ് നോട്ട് നിർമ്മാണത്തിന് ഉപയോഗിച്ചതെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top