ഇന്ന് കടയടപ്പ് സമരം

merchants strike

സംസ്ഥാനത്ത് കേരള വ്യാപാരി വ്യവസായി ഏകോപനസമിതി സംസ്ഥാന വ്യാപകമായി പ്രഖ്യാപിച്ച കടയടപ്പ് സമരം ആരംഭിച്ചു. 24 മണിക്കൂറാണ് സമരം. വിവിധ ആവശ്യങ്ങളുന്നയിച്ചാണ് വ്യാപാരി വ്യവസായി ഏകോപന സമിതി സമരത്തിനു ആഹ്വാനം ചെയ്തത്. ജിഎസ്ടിയിലെ അപാകത പരിഹരിക്കുക, റോഡ് വികസനത്തിന് കുടിയൊഴിപ്പിക്കപ്പെടുന്ന വ്യാപാരികള്‍ക്കു പ്രത്യേക പാക്കേജ് അനുവദിക്കുക, വാടക കുടിയാന്‍ നിയമം പരിഷ്‌കരിക്കുക തുടങ്ങിയവയാണ് ആവശ്യങ്ങള്‍. എന്നാല്‍ വ്യാപര വ്യവസായ സമിതി അടക്കമുള്ള ചില സംഘടനകള്‍ സമരത്തില്‍ പങ്കെടുക്കില്ലെന്നു വ്യക്തമാക്കിയിട്ടുണ്ട്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top