Advertisement

ലക്ഷദ്വീപിൽ ആഞ്ഞടിച്ച് ഓഖി; ആശയവിനിമയബന്ധം തകരാറിലായി

December 2, 2017
Google News 1 minute Read
okhi causes massive destruction in lakshadweep, okhi cyclone

ഓഖി ചുഴലിക്കാറ്റിൽ ലക്ഷദ്വീപിൽ വ്യാപക നാശനഷ്ടം. ചുഴലിക്കാറ്റ് ദ്വീപിൽ തീവ്രതയോടെ ആഞ്ഞടിക്കുകയാണ്. വെള്ളിയാഴ്ച വൈകിട്ടോടെ ശക്തിപ്രാപിച്ച ഓഖി ഇനിയുള്ള മണിക്കൂറുകളിൽ 120-130 കിലോമീറ്റർ വേഗത്തിൽ വീശുമെന്നാണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. ജാഗ്രതാ നിർദ്ദേശത്തെ തുടർന്ന് കേരളത്തിൽ നിന്നും ലക്ഷദ്വീപിലേക്കുള്ള കപ്പൽ സർവീസുകൾ റദ്ദാക്കിയിരിക്കുകയാണ്.

ലക്ഷദ്വീപിൽ ആശയവിനിമയ സംവിധാനങ്ങളും വൈദ്യുതിബന്ധവും തകരാറിലായി. കേന്ദ്രആഭ്യന്ത്രര മന്ത്രാലയം ദ്വീപിലെ സ്ഥിതിഗതികൾ വിലയിരുത്തി. കനത്തമഴയെ തുടർന്ന് ലക്ഷദ്വീപിലെ കൽപ്പേനി ഹെലിപ്പാട് വെള്ളത്തിനടിയിലായി. രക്ഷാപ്രവർത്തനങ്ങൾക്കായി ദേശീയദുരന്തനിവാരണ സേന ഉടൻ കവരത്തിയിലെത്തും.

ഓഖി ചുഴലിക്കാറ്റിൽ വ്യാപകനാശനഷ്ടങ്ങളാണ് സംസ്ഥാനത്തും ലക്ഷദ്വീപിലും തമിഴ്‌നാട്ടിലും ഉണ്ടായിരിക്കുന്നത്. അറബിക്കടൽ പൂർണ്ണമായും പ്രക്ഷുബ്ധമാണ്. ലക്ഷദ്വീപിലേക്ക് നീങ്ങിയ ഓഖി അതിന്റെ തീവ്രരൂപത്തിലേക്ക് കടന്നതോടെയാണ് ദ്വീപിൽ മഴ കനത്തത്.

 

okhi causes massive destruction  in lakshadweep, okhi cyclone

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here