Advertisement

പുതിയ റേഷൻ കടകൾ അനുവദിക്കില്ല

December 8, 2017
Google News 1 minute Read
ration ration strike ended in compromise wont allow new ration shops

സംസ്ഥാനത്ത് ഇനി മുതൽ പുതിയ റേഷൻ കടകള് അനുവദിക്കില്ല. താത്കാലിക റേഷൻ കടകൾക്ക് ലൈസൻസ് പുതുക്കി നൽകില്ലെന്നും സിവിൽ സപ്ലൈസ് ഡയറക്ടറുടെ ഉത്തരവിൽ പറയുന്നു. ഇതോടെ റേഷൻ കടകളുടെ എണ്ണം പകുതിയായി കുറഞ്ഞേക്കും.

ഭക്ഷ്യുരക്ഷാ നിയമം നടപ്പാക്കുന്നതിന്റെ ഭാഗമായി സംസ്ഥാനത്ത് ആകെയുളള 14,500 റേഷൻ കടകളുടെ ക്രമീകരണം പുനരവലോകം ചെയ്യുന്നതിനാണ് പുതിയ തീരുമാനം. ഇനി ഒരറിയിപ്പ് ഉണ്ടാകുന്നത് വരെ പുതിയ പൊതുവിതരണ കേന്ദ്രങ്ങൾ അനുവദിക്കില്ല. 73 ക്വിറ്റൽ അരി വിൽപ്പന നടത്താത്ത റേഷൻ കടകൾ തൊട്ടടുത്തുളള കടകളുമായി ലയിപ്പിക്കും. ഇതോടെ ദൂരെയുളള കടകളിലേക്കാകും അടച്ചപൂട്ടുന്ന കടകളിലെ കാർഡ് കൂട്ടിച്ചേർക്കുക.

 

wont allow new ration shops

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here