ജീവിച്ചിരിക്കാന്‍ പറ്റിയ മഹത്തായ സമയമാണിത്: പാര്‍വതി

സൈബര്‍ ആക്രമണങ്ങള്‍ തുടരുന്ന പശ്ചാത്തലത്തില്‍ പ്രതികരണവുമായി നടി പാര്‍വതി രംഗത്ത്. എല്ലാവരും സ്വന്തം നിറം കാണിക്കുന്നു. ജീവിച്ചിരിക്കാന്‍ പറ്റിയ സമയമാണിത്. പോപ് കോണ്‍ കൊറിച്ച് കൊണ്ട് എല്ലാം കാണുകയാണ്. ട്വിറ്ററിലൂടൊണ് പാര്‍വതിയുടെ പ്രതികരണം.
പാര്‍വതി നായികയായ മൈ സ്റ്റോറിയിലെ ഗാനവും സൈബര്‍ ആക്രമണം നേരിടുകയാണ്. പാട്ടിന് യുട്യൂബില്‍ ഡിസ് ലൈക്കുകള്‍ കുമിഞ്ഞ് കൂടുകയായിരുന്നു. അതേസമയം സിനിമയിലെ വനിതാ പ്രവര്‍ത്തകരുടെ കൂട്ടായ്മയായ ഡബ്യൂ സിസിയുടെ ഫെയ്സ് ബുക്ക് പേജില്‍ മമ്മൂട്ടിയ്ക്ക് എതിരായി വന്ന ലേഖനം ഷെയര്‍ ചെയ്തിരുന്നത് പിന്‍വലിച്ചിരുന്നു. പുതുവര്‍ഷ ദിനത്തിലാണ് ഫെയ്സ് ബുക്കില്‍ ലേഖനം ഷെയര്‍ ചെയ്തത്. സംഘടനയില്‍ ഭിന്നത നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് പാര്‍വതിയുടെ പ്രതികരണം
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here