മുംബൈയിലെ ഈ സലൂണിൽ മുടിവെട്ടുന്നത് തീ കൊണ്ട് ! വീഡിയോ വൈറൽ

mumbai salon uses fire for hair cutting

കത്രികയും ചീപ്പുംകൊണ്ട് വിസമയം തീർക്കുന്ന ബാർബർമാരുടെ കാലത്തുനിന്നും സ്‌ട്രെയിറ്റ്‌നർ, കേളർ, എന്നിങ്ങനെ നിരവധി ഉപകരണങ്ങൾ കൊണ്ട് മുടി പലരീതിൽ വെട്ടി സെറ്റാക്കുന്ന ഹെയർ സ്റ്റൈലിസ്റ്റുമാരുടെ കാലത്തേക്ക് നാം മാറി കഴിഞ്ഞു. ഇന്ന് സലൂണുകളിൽ കാണുന്ന പല ഉപകരണങ്ങളുടേയും പേര് പോലും നമുക്കറിയില്ല. എന്നാൽ ഇന്ത്യയിലെ ഒരു സലൂണിൽ വളരെ വ്യത്യസ്തമായി തീ കൊണ്ടാണ് മുടി വെട്ടുന്നത് !

മുംബൈയിലെ കൈസോ സലോൺ ആന്റ് സ്പായിലാണ് ഈ സാഹസം. നമ്മുടെ
മുടിയുടെ അറ്റം രണ്ടായി പിളരുന്നതിനും (സ്പ്ലിറ്റ് എൻഡ്‌സ്) മുടി ഉണക്കാനുമാണ് ഈ വിദ്യ ഉപയോഗിക്കുന്നതാണ് സലോൺ അധികൃതർ പറയുന്നത്.

ഇത് നമ്മുടെ മുടിയേയോ തലയോട്ടിയേയോ ഒരു തരത്തിലും ബാധിക്കുകയില്ലെന്നും അധികൃതർ പറയുന്നു. വെറും രണ്ട് ചീപ്പും തീയും മാത്രം ഉപയോഗിച്ചാണ് ഈ രീതിയിൽ മുടി മുറിക്കുന്നത്.

ഇത്തരത്തിൽ മുടിമുറിക്കുന്ന നിരവധി വീഡിയോകൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്.

mumbai salon uses fire for hair cutting

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top