ബിജെപിയ്ക്കെതിരെ വീണ്ടും ശിവസേന
വരുന്ന ലോക്സഭ തിരഞ്ഞെടുപ്പില്‍ ശിവസേന ബിജെപിയുമായി കൂട്ടുകൂടില്ലെന്നും പാര്‍ട്ടി തനിച്ച് മത്സരിക്കുമെന്നും ഉള്ള തീരുമാനത്തില്‍ നിന്ന് ഒരു തരത്തിലും പിന്നോട്ട് പോകില്ലെന്ന് ശിവസേന. ഗുജറാത്ത് തിരഞ്ഞെടുപ്പ് ഒരു ട്രെയിലറും രാജസ്ഥാന് തിരഞ്ഞെടുപ്പ് ഒരു ഇടവേളയും ആണെന്നും എന്നാല്‍ യഥാര്‍ഥ ചിത്രം 2019ല്‍ കാട്ടിത്തരാമെന്നും ശിവസേന നേതാവ് സഞ്ജയ് റാവത്ത് പറഞ്ഞു. ഗുജറാത്തിലും രാജസ്ഥാനിലും ബിജെപിയ്ക്ക് വലിയ ക്ഷീണമാണ് നേരിട്ടത്. അത് അടുത്ത ലോക്സഭ തിരഞ്ഞെടുപ്പിലും തുടരുമെന്നാണ് ശിവസേന വ്യക്തമാക്കുന്നത്. ജയ്റ്റലി അവതരിപ്പിച്ച ബജറ്റിനെയും സഞ്ജയ് റാവത്ത് വിമര്‍ശിച്ചു. ഇന്നലെ അവതരിപ്പിച്ച ബജറ്റ് വെറും കടലാസില്‍ ഒതുങ്ങുമെന്നായിരുന്നു ബിജെപിയ്ക്കെതിരെ ശിവസേന നേതാവ് സഞ്ജയ് റാവത്ത് വിമര്‍ശനമുന്നയിച്ചത്. ഇതോടെ ശിവസേനയും ബിജെപിയും തമ്മിലുള്ള രാഷ്ട്രീയ ഭിന്നത രൂക്ഷമാകുകയാണ്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here