Advertisement

ചെക്പോസ്റ്റില്‍ നിന്ന് കള്ളനോട്ട് പിടിച്ച സംഭവം;എന്‍ഐഎ അന്വേഷിക്കും

February 4, 2018
Google News 1 minute Read
black money seized in thaliparambu 20 lakhs hawala money

കൊച്ചി-ധനുഷ്കോടി ദേശീയപാതയില്‍ കള്ളനോട്ടുമായി മൂന്ന് പേര്‍ പിടിയിലായ സംഭവം എന്‍ഐഎ അന്വേഷിക്കും. കഴിഞ്ഞ ദിവസമാണ് ബംഗാളി യുവതികള്‍ അടക്കം മൂന്ന് പേര്‍ അറസ്റ്റിലായത്. പൊന്‍കുന്നം മാളിയേക്കല്‍ അനൂപ് വര്‍ഗ്ഗീസ്, ബംഗാള്‍ സ്വദേശികളും സഹോദരികളുമായ സുഹാന ഷെയ്ക്ക്, സാഹിം എന്നിവരാണ് പിടിയിലായത്. നേര്യമംഗലത്തിന് സമീപം തലക്കോട് ഫോറസ്റ്റ് ചെക്പോസ്റ്റില്‍ നിന്നാണ് ഇവര്‍ പിടിയിലായത്. വഴിമധ്യേ ഇവര്‍ വെള്ളം കുടിച്ച കൂള്‍ബാറിലെ ഉടമയാണ് ഇവരെ പിടികൂടുന്നതിന് സഹായിച്ചത്. ഇവര്‍ ഇവിടെ നല്‍കിയ രണ്ടായിരം രൂപയുടം നോട്ട് കള്ള നോട്ടാണെന്ന് സംശയം തോന്നിയതിനെ തുടര്‍ന്ന് പോലീസിനെ അറിയിക്കുകയായിരുന്നു. 7.50ലക്ഷം രൂപയും രണ്ടായിരത്തിന്റെ 11കള്ളനോട്ടുകളുമാണ് ഇവരില‍്‍ നിന്ന് കണ്ടെടുത്തത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here