Advertisement

സഞ്ചിമൃഗത്തെ വിഴുങ്ങുന്ന പെരുമ്പാമ്പ്

February 7, 2018
Google News 0 minutes Read
snake

ഒരിനം സഞ്ചി മൃഗമായ പോസത്തെ വിഴുങ്ങുന്ന പെരുമ്പാമ്പിന്റെ ദൃശ്യങ്ങള്‍ വൈറലാകുന്നു. കിഴക്കൻ ഓസ്ട്രേലിയയിലെ ഗോൾഡ് കോസ്റ്റില്‍ നിന്നുള്ള വീഡിയോയാണ് ഇപ്പോള്‍ ലോകമെങ്ങും അല്പം ഭീതിയോടെയാണെങ്കിലും കാണുന്നത്. പോസത്തെ പാമ്പ് മുഴുവനായി വിഴുങ്ങുന്ന കാഴ്ച ഒന്നേകാല്‍ മിനിട്ടോളും ദൈര്‍ഘ്യമുള്ള വീഡിയോയില്‍ ഉണ്ട്. നാല്‍പത്തിയഞ്ച് മിനിട്ട് എടുത്താണ് പാമ്പ് ഇരയെ മുഴുവന്‍ വിഴുങ്ങിയത്. ഗ്രെഗ് ഹോസ്ക്കിംഗാണ് വീഡിയോ എടുത്തത്. ഇയാളുടെ വീടിന് പിന്നിലെ മരത്തിലാണ് സംഭവം. ഇദ്ദേഹത്തിന്റെ വീടിന് സമീപത്ത് സ്ഥിരമായി കാണുന്ന പാമ്പാണത്രേ ഇത്. മോണ്ടിയെന്നാണ് ഈ പ്രദേശത്തെ ആളുകള്‍ ഈ പാമ്പിനെ വിളിക്കുന്നത്. വീടിന് പിന്നിലുള്ള കിളികളുടെ ശബ്ദം കേട്ടാണ് ഗ്രെഗ് ഇങ്ങോട്ട് നോക്കി‍യപ്പോഴാണ് ഈ ഭീകര കാഴ്ച കണ്ടത്.  പിന്നീട് ഒപ്പം അമാന്തിച്ചില്ല ഇരപിടുത്തം ഷൂട്ട് ചെയ്ത് ഷെയര്‍ ചെയ്തു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here