തടാകത്തിൽ നിന്നും പൊങ്ങിയത് ആറ് അജ്ഞാത മൃതദേഹങ്ങൾ

ആന്ധ്രപ്രദേശിലെ കടപ്പ ജില്ലയിലെ ഒരു തടാകത്തിൽ നിന്ന് ആറ് അജ്ഞാത മൃതദേഹങ്ങൾ കണ്ടെത്തി. ഒൻടിമിട്ട എന്ന പ്രദേശത്തെ തടാകത്തിലാണ് ഞായറാഴ്ച വൈകുന്നേരത്തോടെ മൃതദേഹങ്ങൾ വെള്ളത്തിന് മുകളിലേക്ക് ഉയർന്നുവന്നത്.
30നും 40നും ഇടയിൽ പ്രായമുള്ളവരുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയത്. എന്നാൽ ആരെയും തിരിച്ചറിഞ്ഞിട്ടില്ല. ഒന്നു മുതൽ രണ്ട് ദിവസം വരെ പഴക്കമുള്ളതാണെന്ന് മൃതദേഹങ്ങളെന്ന് പൊലീസ് പറഞ്ഞു. പരിക്കുകൾ ഇല്ലാത്തതും ഓരോ മൃതദേഹങ്ങളും കണ്ടെത്തിയ സ്ഥലങ്ങൾ തമ്മിൽ ഏറെ അകലമുള്ളതും ദുരൂഹത വർദ്ധിപ്പിക്കുന്നു.
ഈ പ്രദേശത്ത് രക്തചന്ദനം മുറിച്ചു കടത്തുന്നവർക്കെതിരെ പൊലീസ് അന്വേഷണം ശക്തമാക്കിയിരുന്നു. കഴിഞ്ഞ വെള്ളിയാഴ്ച സ്‌പെഷൽ ടാസ്‌ക് ഫോഴ്‌സിന്റെ നേതൃത്വത്തിൽ നടത്തിയ തെരച്ചിലിൽ അഞ്ച് തമിഴ്‌നാട് സ്വദേശികളെ പിടികൂടുകയും ചെയ്തു. പൊലീസ് വെടിവെപ്പിനെ തുടർന്ന് സംഘത്തിലുണ്ടായിരുന്ന മറ്റുള്ളവർ ചിതറിയോടി. ഇവരിൽ ഉൾപ്പെട്ടവരാണോ തടാകത്തിൽ വീണതെന്ന എന്ന കാര്യത്തിലും സംശയമുണ്ട്. എന്നാൽ അടുത്ത ദിവസങ്ങളിലൊന്നും ഇത്തരം ഓപറേഷനുകൾ നടത്തിയിട്ടില്ലെന്ന സ്‌പെഷൽ ടാസ്‌ക് ഫോഴ്‌സ് വിശദീകരണം വന്നതോടെ കൂടുതൽ ദുരൂഹമാകുകയാണ് കാര്യങ്ങൾ. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here