23
Mar 2019
Saturday
100 News

ശ്രീദേവിക്ക് യാത്രാമൊഴി

ശ്രീദേവിയുടെ മൃതദേഹവും വഹിച്ചുകൊണ്ടുള്ള വിലാപയാത്ര മുംബൈയിലെ സെലിബ്രേഷൻ സ്‌പോർട്‌സ് ക്ലബ്ബിൽനിന്ന് പുറപ്പെട്ടു. സംസ്‌കാര ചടങ്ങുകൾക്കായാണ് സെലിബ്രേഷൻ സ്‌പോർട്‌സ് ക്ലബ്ബിൽനിന്ന് മൃതദേഹം വിലാപയാത്രയായി കൊണ്ടുപോകുന്നത്.

സംസ്‌കാരം ഇന്നു വൈകിട്ട് 3.30ന് ജുഹു പവൻ ഹൻസ് സമുച്ചയത്തിനു സമീപം വിലെ പാർലെ സേവാ സമാജ് ശ്മശാനത്തിൽ നടക്കും. ഇന്നലെ രാത്രി ഒൻപത് മണിയോടെയാണ് പ്രത്യേക വിമാനത്തിൽ താരത്തിന്റെ മൃതദേഹം മുംബൈയിലെത്തിച്ചത്.

തങ്ങളുടെ പ്രിയതാരത്തെ അവസാനമായി ഒരുനോക്കു കാണുവാൻ ആയിരങ്ങളാണ് സ്ഥലത്ത് തടിച്ചുകൂടിയിരിക്കുന്നത്.

Top