അറ്റകുറ്റപ്പണി, ട്രെയിനുകള്‍ വൈകിയോടുന്നു

ചെന്നൈ എഗ്മോർ-ഗുരുവായൂർ എക്സ്പ്രസ് 13 മുതൽ 16 വരെ തിരുവനന്തപുരം സ്റ്റേഷനിൽ മൂന്നു മണിക്കൂർ 10 മിനിറ്റ് നിർത്തിയിടും. 15ന് ബിലാസ്പുർ -തിരുനൽവേലി എക്സ്പ്രസ് കൊച്ചു വേളിയിൽ ഒന്നര മണിക്കൂറും കന്യാകുമാരി-ദിബ്രുഗഡ് വിവേക് എക്സ്പ്രസ് തിരുവനന്തപുരത്ത് 110 മിനിറ്റും നിർത്തിയിടും.
കന്യാകുമാരി – ദിബ്രുഗഡ് വിവേക് എക്സ്പ്രസ് 110 മിനിട്ടു വൈകി തിരുവനന്തപുരത്ത് എത്തും. തിരുവനന്തപുരം -നിസാമുദീൻ എക്സ്പ്രസ് ബുധനാഴ്ച 110 മിനിറ്റ് വൈകി പുലർച്ചെ 2.50-ന് പുറപ്പെടും. തിരുവനന്തപുരം -നിസാമുദീൻ എക്സ്പ്രസ് ശനിയാഴ്ച 150 മിനിറ്റ് വൈകി പുലർച്ചെ മൂന്നിനു പുറപ്പെടും.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here