നന്ദി അറിയിക്കാന്‍ അഖിലേഷ് യാദവ് മായാവതിയുടെ വസതിയിലേക്ക്

mayavadhi and akhilesh

ഉത്തര്‍പ്രദേശിലെ ഉപതിരഞ്ഞെടുപ്പ് ഫലങ്ങള്‍ പുറത്തുവന്നതിന്റെ പിന്നാലെ സമാജ്‌വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ് ബഹുജന്‍ സമാജ്‌വാദി പാര്‍ട്ടി അധ്യക്ഷ മായാവതിയെ നേരില്‍ കാണാനും നന്ദി പറയാനും വേണ്ടി മായാവതിയുടെ വസതിയിലെത്തും. അഖിലേഷ് മായാവതിയുടെ വീട്ടിലേക്ക് തിരിച്ചുകഴിഞ്ഞെന്നാണ് റിപ്പോര്‍ട്ടുകള്‍. ഉപതിരഞ്ഞെടുപ്പ് നടന്ന ബിജെപി സിറ്റിംഗ് സീറ്റുകളില്‍ സമാജ്‌വാദി പാര്‍ട്ടി സ്ഥാനാര്‍ഥികളാണ് അട്ടിമറി വിജയം സ്വന്തമാക്കിയത്. തിരഞ്ഞെടുപ്പില്‍ അഖിലേഷ് യാദവിന്റെ പാര്‍ട്ടിക്ക് മായാവതിയുടെ ബിഎസ്പി പാര്‍ട്ടിയുടെ പിന്തുണ ഉണ്ടായിരുന്നു. ബിഎസ്പിയുടെ പിന്തുണക്ക് നന്ദി പറയാന്‍ വേണ്ടിയാണ് അഖിലേഷ് മായാവതിയെ കാണാന്‍ തിരിച്ചിരിക്കുന്നത്. ഇരുവരും തമ്മില്‍ ഇത്തരത്തിലൊരു കൂടിക്കാഴ്ച ആദ്യമായാണ് നടക്കുന്നത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top