തദ്ദേശ സ്ഥാനപനങ്ങളില്‍ സാമ്പത്തിക പ്രതിസന്ധിയില്ല; തോമസ് ഐസക്

തദ്ദേശ സ്ഥാപനങ്ങളിൽ സാന്പത്തിക പ്രതിസന്ധിയില്ലെന്ന് ധനമന്ത്രി തോമസ് ഐസക്ക് നിയമസഭയിൽ പറഞ്ഞു. പ്രതിപക്ഷത്തിന്‍റെ അടിയന്തരപ്രമേയ നോട്ടീസിന് മറുപടി നല്‍കുകയായിരുന്നു ധനമന്ത്രി. ധനകാര്യ കമ്മീഷൻ ശിപാർശകൾ സർക്കാർ അട്ടിമറിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി പ്രതിപക്ഷത്തുനിന്ന് വി.ഡി. സതീശനാണ് നോട്ടീസ് നൽകിയത്. നികുതി വരുമാനമെല്ലാം സർക്കാർ സ്വീകരിച്ചതിനുശേഷം തദ്ദേശ സ്ഥാപനങ്ങളുടെ മേൽ അധികഭാരം കെട്ടിവച്ചിരിക്കുകയാണെന്ന് അടിയന്തര പ്രമേയ നോട്ടീസില്‍ സതീശൻ പറഞ്ഞു. ഇതിന് മറുപടിയായിട്ടാണ് തദ്ദേശ സ്ഥാപനങ്ങളില്‍ സാമ്പത്തിക പ്രതിസന്ധിയില്ലെന്ന് ധനമന്ത്രി നിയമസഭയില്‍ വിശദമാക്കിയത്. മന്ത്രിയുടെ മറുപടിയെ തുടർന്ന് അടിയന്തരപ്രമേയത്തിനുള്ള അനുമതി സ്പീക്കർ നിഷേധിച്ചു. ഇതിൽ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭയിൽനിന്ന് ഇറങ്ങിപ്പോകുകയും ചെയ്തു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here