ശ്രീദേവിയുടെ ജീവിതം സിനിമയാകുന്നു

ഇന്ത്യൻ സിനിമയിലെ താരറാണി ശ്രീദേവിയുടെ ജീവിതം സിനിമയാകുന്നു. വിദ്യാബാലനാകും ശ്രീദേവിയായി വേഷമിടുക എന്നാണ് റിപ്പോർട്ട്. വിഷയവുമായി ബന്ധപ്പെട്ട് വിദ്യയെ സമീപിച്ചുവെന്ന് സംവിധായകൻ ഹൻസൽ മേഹ്ത അറിയിച്ചു.
ബോളിവുഡിലെ പ്രശസ്ത സംവിധായകനായ ഹൻസൽ, ശ്രീദേവിയെ നായികയാക്കി സിനിമ ചെയ്യാനൊരുങ്ങവെയായിരുന്നു അവരുടെ ആകസ്മിക അന്ത്യം. അതോടെ ആ പ്രോജക്ട് ഉപേക്ഷിച്ചുവെങ്കിലും മറ്റൊരു സിനിമ ഹൻസൽ പ്രഖ്യാപിക്കുകയായിരുന്നു.
ശ്രീദേവിക്ക് പകരം വയ്ക്കാൻ മറ്റാരുമില്ലെന്നും ഈ സിനിമ അവർക്കുള്ള സമർപ്പണമാണെന്നും ഹൻസൽ പറഞ്ഞു. ശ്രീദേവിയെ നായികയാക്കി സിനിമ ചെയ്യാനായില്ലെങ്കിലും അവർക്കായി ഈ സിനിമ ചെയ്യും. ഓരോ റോളും ചെയ്യാൻ തന്റെ മനസിൽ നിരവധി അഭിനേതാക്കളുണ്ട്. അവരെ വച്ച് താൻ സിനിമ ചെയ്യുമെന്നും വിദ്യാ ബാലനെ സമീപിച്ചിരുന്നുവെന്നും ഹൻസൽ വ്യക്തമാക്കി.
കഴിഞ്ഞ മാസം ഫെബ്രുവരി 24 നാണ് ശ്രീദേവി ലോകത്തോട് വിട പറഞ്ഞത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here