റോഡില്‍ ക്യാമറ കണ്ട് വേഗം കുറച്ചാലും, ഇനി ക്യാമറ പിടികൂടും

ദേശീയപാതയില്‍ ക്യാമറ കണ്ട് വേഗം കുറയ്ക്കുന്ന അടവ് ഇനി വിലപ്പോവില്ല. രണ്ട് ക്യാമറയ്ക്കിടയിലെ ദൂരവും അത് താണ്ടിയെത്താന്‍ എടുത്ത സമയവും കണക്കാക്കിയാണ് പിഴയീടാക്കുക. വാളയാര്‍ വടക്കാഞ്ചേരി ഭാഗത്താണ് ഈ സംവിധാനം നിലവില്‍ വരുന്നത്. മണിക്കൂറില്‍ 90 കിലോമീറ്ററാകും ഇനി ഇവിടുത്തെ വേഗത പരിധി. വാളയാർ മുതൽ വടക്കഞ്ചേരി വരെ 37ക്യാമറകളാണ് സ്ഥാപിക്കുന്നത്. കെല്‍ട്രോണാണ് നിരീക്ഷണ ക്യാമറ സ്ഥാപിക്കുന്നത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top