മധുവിന്റെ മരണം; എട്ട് പേര്‍ക്കെതിരെ കൊലപാതകക്കുറ്റം ചുമത്തിയേക്കും

madhu FIR report

അട്ടപ്പാടിയിലെ ആദിവാസി യുവാവ് മധുവിന്റെ കൊലപാതകത്തില്‍ രണ്ടാഴ്ചക്കുള്ളില്‍ പോലീസ് കുറ്റപത്രം സമര്‍പ്പിച്ചേക്കും. കേസുമായി ബന്ധപ്പെട്ട് 16 പേരെയാണ് പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. ഇതില്‍ എട്ടു പേര്‍ക്കെതിരെ കൊലക്കുറ്റം ചുമത്തുമെന്നാണ് സൂചന. മധുവിനെ മുക്കാലി- പൊട്ടിക്കല്‍ വനഭാഗത്തുള്ള ഗുഹയില്‍നിന്ന് പിടികൂടി അവിടെവെച്ചും, പിന്നീട് മുക്കാലി കവലയില്‍വെച്ചും മര്‍ദിച്ചവര്‍ക്കെതിരെമാത്രമാണ് കൊലക്കുറ്റം ചുമത്തുക.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top