അഫ്ഗാനിസ്ഥാന്‍ ലോകകപ്പിന് എത്തും; നിര്‍ണായക മത്സരത്തില്‍ അയര്‍ലന്‍ഡിനെ വീഴ്ത്തി

Afghanistan Cricket Team

യോഗ്യതാ റൗണ്ടിലെ നിര്‍ണായകമായ മത്സരത്തില്‍ അയര്‍ലന്‍ഡിനെ അഞ്ച് വിക്കറ്റുകള്‍ക്ക് കീഴടക്കി അഫ്ഗാനിസ്ഥാന്‍ രണ്ടാം തവണയും ഏകദിന ലോകകപ്പിന് ടിക്കറ്റ് സ്വന്തമാക്കി. അടുത്ത വര്‍ഷം ഇംഗ്ലണ്ടില്‍ നടക്കാന്‍ പോകുന്ന ലോകകപ്പ് ക്രിക്കറ്റില്‍ അഫ്ഗാനിസ്ഥാന്‍ ടീം കളത്തിലിറങ്ങും.

ഇന്നലെ നടന്ന യോഗ്യതാ റൗണ്ടിലെ നിര്‍ണായക മത്സരത്തില്‍ അയര്‍ലന്‍ഡിനെ അഞ്ച് വിക്കറ്റിന് പരാജയപ്പെടുത്തിയാണ് അഫ്ഗാനിസ്ഥാന്‍ യോഗ്യത നേടിയത്. ആദ്യം ബാറ്റ് ചെയ്ത അയര്‍ലന്‍ഡ് 213 റണ്‍സ് നേടിയപ്പോള്‍ അഞ്ച് വിക്കറ്റ് ശേഷിക്കെ അഫ്ഗാനിസ്ഥാന്‍ അയര്‍ലന്‍ഡിനെ മറികടക്കുകയായിരുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top