സോനം കപൂർ വിവാഹിതയാകുന്നു ?

sonam kapoor to tie knot on this may

സോനം കപൂറും വ്യവസായി ആനന്ദ് അഹൂജയും വിവാഹിതരാകുന്നുവെന്ന് റിപ്പോർട്ട്. അനുഷ്‌ക-വിരാട് ദമ്പതികളുടേത് പോലെ ഇവരുടേയും വിവാഹം വിദേശത്തുവെച്ചുതന്നെയായിരിക്കും. ജനീവയിൽവെച്ചായിരിക്കും വിവാഹമെന്നാണ് സൂചന.

സ്വകാര്യ ജീവിതത്തെ കുറിച്ചും, മറ്റ് വിവാദങ്ങളെ കുറിച്ചും മൗനം പാലിക്കുന്ന വ്യക്തിയായ സോനം അടുത്തിടെയാണ് പ്രണയം തുറന്നു സമ്മതിച്ചത്.

അടുത്തിടെ ഇൻസ്റ്റാഗ്രാമിൽ താരം പോസ്റ്റ് ചെയ്ത ചിത്രത്തിലൂടെയാണ് ആനന്ദ് അഹൂജയുമായി താരം പ്രണയത്തിലാണെന്ന കാര്യം ആരാധകർ ഉറപ്പിച്ചത്. ആംസ്റ്റർഡാമിൽ ന്യൂ ഇയർ ആഘോഷിച്ചത് ഇരുവരും ഒരുമിച്ചായിരുന്നു.‘24’ ഇപ്പോള്‍ ടെലിഗ്രാമിലും ലഭ്യമാണ്
വാര്‍ത്തകള്‍ക്കും പുതിയ അപ്‌ഡേറ്റുകള്‍ക്കുമായി ‘ടെലിഗ്രാം ചാനല്‍’ സബ്‌സ്‌ക്രൈബ് ചെയ്യുക.
Join us on Telegram
Top