ഫറൂഖ് കോളേജിലെ അധ്യാപകനെതിരെ വകുപ്പുതല അന്വേഷണം

Farook college

വിവാദ സ്ത്രീപരാമര്‍ശത്തില്‍ ഫറൂഖ് കോളേജിലെ അധ്യാപകനായ ജവഹര്‍ മുനവറിനെതിരെ വകുപ്പുതല അന്വേഷണത്തിന് ഉത്തരവ്. ഇതേക്കുറിച്ച് വിദ്യാഭ്യാസ ഡയറക്ടര്‍ക്ക് നിര്‍ദ്ദേശം നല്‍കിയെന്ന് മന്ത്രി എ.കെ. ബാലന്‍ നിയമസഭയില്‍ അറിയിച്ചു. അധ്യാപകനെതിരെ കേസെടുത്തത് പരാതിയുടെ അടിസ്ഥാനത്തില്‍ മാത്രമാണെന്നും എ.കെ. ബാലന്‍ വിശദീകരിച്ചു. പൊലീസ് അന്വേഷണം ഉടന്‍ ആരംഭിക്കുമെന്നും മന്ത്രി സഭയില്‍ കൂട്ടിച്ചേര്‍ത്തു.

അതേസമയം, അധ്യാപകനെതിരെ കേസെടുക്കുക വഴി പൗരന്റെ മൗലികാവകാശലംഘനമാണ് സര്‍ക്കാര്‍ നടത്തിയതെന്ന് പ്രതിപക്ഷ എംഎല്‍എ കെ.എം. ഷാജി നിയമസഭയില്‍ ആരോപിച്ചു. ഫറൂഖ് കോളേജില്‍ തന്നെയുള്ള വിദ്യാര്‍ഥിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് കേസെടുത്തതെന്നും അധ്യാപക പദവിയെ കളങ്കപ്പെടുത്തുന്ന തരത്തിലുള്ള പരാമര്‍ശങ്ങളാണ് ജവഹറില്‍ നിന്നുണ്ടായതെന്നും മന്ത്രി എ.കെ. ബാലന്‍ മറുപടി നല്‍കുകയായിരുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top