വ്യോമസേനയുടെ ഹെലികോപ്റ്ററിന് തീപിടിച്ചു; നാല് പേര്‍ക്ക് പരിക്കേറ്റു

helicopter caught fire

ഉത്തരഖാണ്ഡിലെ കേദാര്‍നാഥില്‍ വ്യോമസേനയുടെ ഹെലികോപ്റ്ററിന് തീപിടിച്ചു. നാല് പേര്‍ക്ക് പരിക്കേറ്റതായി റിപ്പോര്‍ട്ടുകളുണ്ട്. എംഐ 17 വിഭാഗത്തില്‍പ്പെട്ട ഹെലികോപ്റ്ററാണ് അപകടത്തില്‍പ്പെട്ടത്. കേദാർനാഥ് ക്ഷേത്രത്തിനു സമീപമുള്ള ഹെലിപ്പാഡിൽ ലാൻഡ് ചെയ്യുന്നതിനിടെയാണ് അപകടമുണ്ടായത്. ഇരുന്പ് ഗർഡറിൽ തട്ടിയതാണ് തീപിടിക്കാൻ കാരണമായതെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top