സന്തോഷ് ട്രോഫി ജേതാക്കള്‍ക്കും ദേശീയ വോളിബോള്‍ ചാംമ്പ്യന്‍ഷിപ്പ് ജേതാക്കള്‍ക്കും സര്‍ക്കാര്‍ പാരിതോഷികം പ്രഖ്യാപിച്ചു

14 വര്‍ഷങ്ങള്‍ക്ക് ശേഷം ആറാം തവണയും സന്തോഷ് ട്രോഫി കിരീടം കേരളത്തിലെത്തിച്ച കേരള ഫുട്‌ബോള്‍ ടീമിന് സര്‍ക്കാര്‍ പാരിതോഷികം പ്രഖ്യാപിച്ചു. സന്തോഷ് ട്രാഫി ജേതാക്കളായ സംസ്ഥാന ടീമിന് 2 ലക്ഷം വീതം നല്‍കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. ടീമിലെ 11 അംഗങ്ങള്‍ക്കും സര്‍ക്കാര്‍ ജോലിയും വാഗ്ദാനം ചെയ്തിട്ടുണ്ട്. കേരള ടീം താരം കെ.പി. രാഹുലിന് സര്‍ക്കാര്‍ വീട് നിര്‍മ്മിച്ച് നല്‍കാനും ധാരണയായിട്ടുണ്ട്. അതോടൊപ്പം, ദേശീയ വോളിബോള്‍ ചാംമ്പ്യന്‍ഷിപ്പ് ജേതാക്കളായ കേരള വോളിബോള്‍ ടീം അംഗങ്ങള്‍ക്ക് ഒന്നര ലക്ഷം രൂപ വീതം സര്‍ക്കാര്‍ നല്‍കുമെന്നും മന്ത്രിസഭ അറിയിച്ചു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top