ഇന്ധന നികുതി സംസ്ഥാന സര്‍ക്കാര്‍ കുറയ്ക്കില്ലെന്ന് ധനമന്ത്രി

Thomas Issac Minister

പെട്രോളിനും ഡീസലിനും സംസ്ഥാനം നികുതി കുറയ്ക്കില്ലെന്ന് ധനമന്ത്രി തോമസ് ഐസക് നിയമസഭയില്‍ പറഞ്ഞു. പ്രതിപക്ഷത്തിന്റെ അടിയന്തരപ്രമേയ നോട്ടീസിന് മറുപടി നല്‍കി സംസാരിക്കുകയായിരുന്നു അദ്ദേഹം. പെട്രോള്‍ വില വര്‍ദ്ധിക്കുമ്പോള്‍ ഇന്ധന നികുതി കുറക്കുന്ന ശീലം സംസ്ഥാനത്തില്ല. മുന്‍പ് യുഡിഎഫ് സര്‍ക്കാരിന്റെ കാലത്തും പെട്രോള്‍ വില വര്‍ദ്ധിച്ചിട്ടുണ്ട്. അപ്പോഴും സംസ്ഥാന സര്‍ക്കാര്‍ നികുതി കുറച്ചിട്ടില്ല. ഇന്ധന തീരുവ ഉയര്‍ത്തുന്ന കേന്ദ്ര സര്‍ക്കാരിന്റെ നടപടി ബാങ്ക് കൊള്ളയ്ക്ക് തുല്യമാണെന്നും മന്ത്രി തോമസ് ഐസക് കൂട്ടിച്ചേര്‍ത്തു. തിരുവഞ്ചൂർ രാധാകൃഷ്ണനാണ് അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകിയത് .

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top