നോക്കിയയുടെ പുതിയ മോഡലുകൾ ഏപ്രിലിൽ ഇന്ത്യൻ വിപണിയിൽ; വില എത്രയെന്നോ ?

ഒരു കാലത്ത് ‘പോഷ്’ ഫോണായിരുന്നു നോക്കിയയും നോക്കിയയുടെ ലൂമിയ മോഡലുകളും. എന്നാൽ പ്രഭ മങ്ങിയ വിൻഡോസ് ഫോണിനെ മാറ്റി പകരം ആൻഡ്രോയിഡ് ഒഎസിലേക്ക് ചേക്കേറുകയാണ് നോക്കിയ. വിപണി തിരിച്ചുപിടിക്കാൻ നോക്കിയ 6, നോക്കിയ 7 പ്ലസ്, നോക്കിയ 8 സിറോക്കോ എന്നി മോഡലുകളാണ് നോക്കിയ പുറത്തിറക്കിയിരിക്കുന്നത്. ഇവ ഏപ്രിലിൽ തന്നെ ഇന്ത്യൻ വിപണിയിൽ ലഭ്യമാകും.
നോക്കിയ 6ന് 16,999 രൂപയാണ് വില. ഏപ്രിൽ 6 മുതലാണ് ഇവ ഇന്ത്യൻ വിപണിയിൽ എത്തുക. ഏപ്രിൽ 30 മുതലാണ് നോക്കിയ 7 പ്ലസ് വിപണിയിൽ എത്തുന്നത്. നോക്കിയ ഫോൺ ഷോപ്പ്, ആമസോൺ എന്നിവിടങ്ങളിൽ നിന്ന് ഫോൺ സ്വന്തമാക്കാം.
നോക്കിയയുടെ ഏറ്റവും പുതിയ ഫ്‌ലാഗ്ഷിപ്പ് ഫോൺ നോക്കിയ 8 സിറോക്കോയുടെ പ്രീബുക്കിങ്ങ് ഏപ്രിൽ 20 ന് ആരംഭിക്കും.
nokia new mobile phone to be launched in april in indian market
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here