ചോദ്യപേപ്പര്‍ മാറികിട്ടിയ സംഭവം; വീണ്ടും പരീക്ഷ നടത്തണമെന്ന് സിബിഎസ്ഇയോട് ഹൈക്കോടതി

IIT entrance to be made online

സിബിഎസ്ഇ കണക്ക് പരീക്ഷയിൽ ചോദ്യപേപ്പർ മാറിക്കിട്ടിയ വിദ്യാർത്ഥിനിക്ക് പുനപ്പരീക്ഷ നടത്താൻ ഹൈക്കോടതി നിര്‍ദേശം. ഈ വർഷത്തെ കണക്കു പരീക്ഷയുടെ മൂല്യനിർണയം ആരംഭിക്കുന്നതിനു മുൻപ് വിദ്യാർത്ഥിനിക്കു മാത്രമായി പരീക്ഷ നടത്തണമെന്ന്‌ നിര്‍ദേശിച്ചിട്ടുണ്ട്. ചോദ്യപേപ്പർ മാറിക്കിട്ടിയ വിദ്യാർത്ഥിനി കോട്ടയം സ്വദേശിനി അമിയ സലിമിന്റെ ഹർജിയിലാണ് കോടതിയുടെ ഉത്തരവ്. കണക്ക് പരീക്ഷയില്‍ അമിയക്ക് 2014 ലെ ചോദ്യപേപ്പറാണ് കിട്ടിയത്. 2014 ലെ ഉത്തര സുചികയുടെ അടിസ്ഥാനത്തിൽ മൂല്യനിർണയം നടത്തണമെന്നായിരുന്നു വിദ്യാർത്ഥിനിയുടെ ആവശ്യം. ആവശ്യം തള്ളിയ കോടതി പുനപ്പരീക്ഷ നിർദേശിക്കുകയായിരുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top