ധവാന്‍ മിന്നി; ഹൈദരബാദിന് അനായാസ വിജയം

രാജസ്ഥാന്‍ റോയല്‍സ്- സണ്‍റൈസേഴ്‌സ് ഹൈദരബാദ് ഐപിഎല്‍ മത്സരത്തില്‍ ഹൈദരബാദിന് ഒന്‍പത് വിക്കറ്റിന്റെ അനായാസ വിജയം. ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാന്‍ റോയല്‍സ് 125 റണ്‍സ് നേടിയപ്പോള്‍ മറുപടി ബാറ്റിംഗിനിറങ്ങിയ ഹൈദരബാദ് ഒരു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി വിജയത്തിലെത്തി.

നിശ്ചിത 20 ഓവറില്‍ ഒന്‍പത് വിക്കറ്റ് നഷ്ടത്തില്‍ 125 ണ്‍സാണ് രാജസ്ഥാന്‍ റോയല്‍സ് നേടിയത്. എന്നാല്‍, രണ്ടാമത് ബാറ്റിംഗിനിറങ്ങിയ ഹൈദരബാദിന് വിജയലക്ഷ്യത്തിലെത്താന്‍ 15.5 ഓവര്‍ മാത്രമാണ് വേണ്ടിവന്നത്. ഓപ്പണര്‍ വൃദ്ധിമാന്‍ സാഹയുടെ വിക്കറ്റ് മാത്രമാണ് സണ്‍റൈസേഴ്‌സിന് നഷ്ടമായത്.

ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാന് വേണ്ടി മലയാളി താരം സഞ്ജു സാംസണ്‍ 42 പന്തുകളില്‍ നിന്ന് 49 റണ്‍സ് നേടി ടോപ് സ്‌കോററായി. മറ്റാര്‍ക്കും കാര്യമായ സംഭാവനകളൊന്നും സണ്‍റൈസേഴ്‌സിന് വേണ്ടി ചെയ്യാന്‍ കഴിഞ്ഞില്ല. സണ്‍റൈസേഴ്‌സിനു വേണ്ടി ഷക്കിബ് അല്‍ ഹസന്‍, സിദ്ധാര്‍ത്ഥ് കൗള്‍ എന്നിവര്‍ രണ്ട് വീതം വിക്കറ്റുകള്‍ നേടി രാജസ്ഥാന്റെ മുന്നേറ്റത്തെ തടഞ്ഞു.

മറുപടി ബാറ്റിംഗിനിറങ്ങിയ സണ്‍റൈസേഴ്‌സിന് വേണ്ടി ഇന്ത്യന്‍ താരം ശിഖര്‍ ധവാന്‍ മികച്ച ബാറ്റിംഗ് പ്രകടനം നടത്തി. 57 പന്തുകളില്‍ നിന്ന് 77 റണ്‍സ് നേടിയ ധവാന്റെ പ്രകടനം സണ്‍റൈസേഴ്‌സിന് അതിവേഗ വിജയം സമ്മാനിച്ചു. 13 ഫോറുകളും 1 സിക്‌സറും അടങ്ങിയ ഇന്നിംഗ്‌സായിരുന്നു ധവാന്റേത്. 35 പന്തുകളില്‍ നിന്ന് 36 റണ്‍സ് നേടിയ ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസണ്‍ ധവാന് പിന്തുണ നല്‍കി. വിക്കറ്റ് കീപ്പര്‍ സാഹയുടെ വിക്കറ്റ് മാത്രമാണ് ഹൈദരബാദിന് നഷ്ടമായത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top